കമ്മട്ടിപ്പാടം(2016) -മൂവി റിവ്യൂ
പോസ്റ്റർ
ഇത് കണ്ടിരിക്കേണ്ട കമ്മട്ടിപ്പാടം..!
അന്നയും റസൂലും, ഞാൻ സ്റ്റീവ് ലോപ്പസ് എന്നീ ചിത്രങ്ങളിലേതിലെന്നപോലെ കേവലം വിനോദത്തേക്കാൾ സാമൂഹിക വ്യഥകളും രാഷ്ട്രീയ ആകുലതകളുമാണ് തനിക്കു പ്രാമുഖ്യം എന്ന് വ്യക്തമാക്കുകയാണ് തന്റെ മൂന്നാമത്തെ ചിത്രമായ കമ്മട്ടിപ്പാടത്തിലൂടെ രാജീവ് രവി.
സാധാരണക്കാരായ ഒരു കൂട്ടം മനുഷ്യരും അവരുടെ പ്രതിരോധവും ചെറുത്തു നിൽപ്പും നിസ്സഹായതയും പ്രതികാരവും ഒക്കെ ഇടകലർന്ന ചിത്രമാണ് കമ്മട്ടിപ്പാടം . ശരീരത്തിൽ മുറിവേറ്റു തന്റെ ചിതറിയ ഓർമ്മകളെ ചേർത്തുനിർത്താൻ ശ്രമിക്കുന്ന നാല്പത്തിമൂന്നുകാരനായ കൃഷ്ണനിൽ (ദുൽഖർ സൽമാൻ ) നിന്നുമാണ് ചിത്രം തുടങ്ങുന്നത്.സുഹൃത്തായ ഗംഗന്റെ (വിനായകൻ) വർഷങ്ങൾക് ശേഷമെത്തിയ ഫോൺ കാൾ ,കൃഷ്ണനെ അദ്ദേഹത്തിന്റെ നാട്ടിലേക്കെത്തിക്കുന്നു.അയാളുടെ കുട്ടിക്കാലത്തു അച്ഛനും അമ്മയ്ക്കുമൊപ്പം സ്ഥലം മാറി താമസിക്കാൻ എത്തിയ ഇടമാണ് കമ്മട്ടിപ്പാടം.പാടവും തോടും വീടുമൊക്കെ ഉണ്ടായിരുന്ന ഇടം. നാളുകൾക്കിപ്പുറം,വോട്ടവകാശമോ തിരിച്ചറിയൽ രേഖകളോ പോലുമില്ലാതെ പുറമ്പോക്കിലെ കിടപ്പാടമാക്കി ജീവിക്കുന്ന കമ്മട്ടിപ്പാടത്തുകാർ നഗരവളർച്ചയിൽ പുറന്തള്ളപ്പെടുകയാണ്. കൃഷ്ണൻ വന്നിറങ്ങുന്ന കൊച്ചി അയാൾക് അപരിചിതമാണ്. 'കൂര തകർന്നു കുടിയിറക്കപ്പെട്ടവന്റെ വിയർപ്പും ചോരയുമുള്ള ചതുപ്പിലാണ് ഈ നഗരം ആകാശത്തോളം ഉയർന്നതെന്നു' അയാൾ ഒടുവിൽ പറയുന്നുണ്ട്. കൃഷ്ണനെ ആഖ്യാതാവാക്കി അയാളുടെ ചിതറിയ ഓർമ്മകളിലൂടെയാണ് കമ്മട്ടിപ്പാദത്തിന്റെ കഥപറച്ചിൽ.ഓരോ കഥാപാത്രങ്ങളെയും സൂക്ഷ്മതയോടെ പിന്തുടർന്ന് അവരുടെ വളർച്ചയും അവരുടെ ചുറ്റുപാടിലെ മാറ്റവും ചിത്രം പറയുന്നു.
No comments:
Post a Comment