Thursday, 2 February 2017

ദി അറൈവൽ ഓഫ് കോൺറാഡോ സിയറ (2012) - മൂവി റിവ്യൂ

പോസ്റ്റർ 

ചലച്ചിത്രമേളയിൽ നിന്നും ആദ്യം കണ്ട ചിത്രമാണ് "ദി അറൈവൽ ഓഫ് കോൺറാഡോ സിയറ" . ഒരു മെക്സിക്കൻ ചലച്ചിത്രം . ആയിരത്തി തൊള്ളായിരത്തി നാല്പതുകളുടെ പശ്ചാത്തലത്തിൽ മെക്സിക്കോയിലെ ഒരമ്മയുടെയും  മകളുടെയും ജീവിതമാണ് ചിത്രം പറയുന്നത്. നിൻഫയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. നിൻഫയുടെ സഹോദരിമാർ നാലുപേരുണ്ട്. .എല്ലാവർക്കുമുണ്ട് ഓരോ കഥകൾ .പ്രിയപ്പെട്ടവൻ വിവാഹാഘോഷത്തിനിടെ മുങ്ങിമരിച്ചതുമുതൽ വിധവയുടെ ജീവിതം സ്വയം വരിച്ച മൂത്ത സഹോദരി.
                                                                             
 ഒരു പുരോഹിതനെ പ്രണയിച്ച കുറ്റബോധവും മനസ്സിൽ പേറുന്ന മറ്റൊരു സഹോദരി. വിവാഹമേ വേണ്ടെന്നു വച്ച മറ്റൊരുവൾ .നിൻഫയ്ക് സ്വപ്നമുണ്ട് ......ആഗ്രഹങ്ങളും .പക്ഷെ കുടുംബാന്തരീക്ഷം ഒട്ടും യോജിച്ചതല്ല.  പോസ്റ്റുമാനോട്  അവൾ പറഞ്ഞിട്ടുണ്ട്.തനിക്കുള്ള കത്തുകൾ  മറ്റാരെയും കാണിക്കാതെ തനിക് തരണമെന്ന്.പക്ഷെ ജനാലയിൽ കത്തിനുവേണ്ടി കാത്തിരിക്കുന്ന സഹോദരിമാരെ കാണുമ്പോൾ പോസ്റ്റുമാന്റെ ഹൃദയം അലിയും. അയാൾ നിൻഫായുടെ കത്തുകൾ മറ്റുള്ളവർക് കൊടുക്കും.
  എന്നെങ്കിലും നിൻഫാ വായിക്കുമെന്ന പ്രതീക്ഷയോടെ ഡോണ ജോസഫ് . അഞ്ചു പെണ്മക്കളുമായി കാത്തിരിക്കുകയാണ് .കോൺറാഡോ സിയറ വരുന്നതും പ്രതീക്ഷിച്ച്   . നിൻഫായെ  സ്നേഹിക്കുന്ന പുരുഷനുവേണ്ടി. വിദ്യാഭ്യാസമുള്ളവൻ , സൽസ്വഭാവി പക്ഷെ തന്റ്റെ  നിറത്തെക്കുറിച്ചു മാത്രം അയാൾ  വെളിപ്പെടുത്തിയില്ല.മനസ്സിന്റെ നിറമായിരുന്നു അയാൾക്ക് പ്രധാനം.അതുകൊണ്ടാണ് മെക്സിക്കയിൽ നിന്ന് മെക്സിക്കോയുടെ വടക്കൻ പ്രവിശ്യയിലേക് അയാൾ എത്തിയതും !

No comments:

Post a Comment