പോസ്റ്റർ
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച സംവിധായകൻ ,പദ്മരാജൻ .മലയാളികളുടെ സ്വന്തം "പപ്പേട്ടൻ"..! പപ്പേട്ടന്റെ കലാസൃഷ്ടിയിൽ പിറന്ന ഒരത്ഭുതമാണ് 'തൂവാനത്തുമ്പികൾ'. തന്റെ തന്നെ 'ഉദകപ്പോള' എന്ന നോവലിനെ ആസ്പദമാക്കിയുള്ള സിനിമ.എന്നെ ഏറ്റവും കൂടുതൽ ആകർഷിക്കുകയും വിസ്മയിപ്പിക്കുകയും ചെയ്ത ചിത്രം.
തൂവാനത്തുമ്പികൾക്ക് എത്ര വിശേഷണങൾ നൽകിയാലും മതിവരില്ല.ഓരോ വട്ടം കാണുമ്പോൾ പുതിയ അർത്ഥതലങ്ങൾ സമ്മാനിക്കുന്ന സിനിമ,മനസ്സിൽ മരിക്കുവോളം കൊണ്ട് നടക്കാവുന്ന സിനിമ അങ്ങനെ ഒരുപാടൊരുപാട് വിശേഷണങ്ങൾ ..!മലയാളത്തിലെ ഒരു കൾട്ട് ക്ലാസിക് തന്നെയാണ് തൂവാനത്തുമ്പികൾ.
ജയകൃഷ്ണനും ക്ലാരയും.മൂവി സ്റ്റിൽ
.
1987 ലാണ് തൂവാനത്തുമ്പികൾ റിലീസ് ചെയുന്നത്.ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാകുന്നത് മലയാളത്തിന്റെ മഹാനടൻ മോഹൻലാലും സുമലതയും പാർവതിയും ബാബു നമ്പൂതിരിയുമാണ്.ഇവരെല്ലാം തന്നെ ഒന്നിനൊന്നു മികച്ച അഭിനയം കാഴ്ചവച്ച് പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നുണ്ട്.രണ്ട് സ്ത്രികളിലേക്കകപെട്ടുപോകുന്ന 'മണ്ണാറത്തൊടി ജയകൃഷ്ണൻ 'എന്ന കഥാപാത്രമായി മോഹൻലാൽ എന്ന നടൻ ജീവിക്കുകയായിരുന്നു.ജയകൃഷ്ണൻ എന്ന കഥാപാത്രം നമുക്കൊപ്പം ഒരു പ്രയാണം നടത്തുന്നു.മനുഷ്യനിലെ എല്ലാ നല്ലതിനെയും ചീത്തയെയും ഒരു കഥാപാത്രത്തിൽ കണ്ടുകൊണ്ട് അയാൾക്കൊപ്പം നമ്മളും.
"ക്ലാര" (സുമലത )...മലയാളത്തിന് അതിനു മുൻപും ശേഷവും അനുഭവിക്കാൻ കഴിയാതെപോയ മറ്റൊരു കഥാപാത്രം.സ്വന്തമായി തീരുമാനങ്ങളെടുക്കുകയും അത് നടപ്പിലാക്കുകയും ചെയുന്ന ഭയരഹിതയായുള്ള സ്ത്രീ വിഫാഗത്തെയാണ് ചിത്രത്തിലുടനീളം ക്ലാര പ്രതിനിധീകരിക്കുന്നത്. 'രാധ '(പാർവതി) യായി അഭിനയിച്ച പാർവതി ആകട്ടെ ഒരു തനി നാട്ടിന്പുറത്തുകാരിയുടെ എല്ലാ നാണവും തന്റെ മുഖത്തു പ്രകടിപ്പിക്കുന്നുണ്ട് .മലയാളിയുടെ മനസ്സിൽ മഴയായി പെയ്തിറങ്ങിയ ക്ലാരയും ,രഥയായി തിളങ്ങിയ പാര്വതിയെയുമെല്ലാം നാമൊരിക്കലും മറക്കാനിടയില്ല .ബാബു നമ്പൂതിരിയുടെ 'തങ്ങൾ' എന്ന കഥാപാത്രവും ഏറെ പ്രശംസ അർഹിക്കുന്നതാണ്.കാലം തെറ്റി പെയ്യുന്ന മഴയും പലപ്പോഴും തൂവാനത്തുമ്പികളിൽ കഥാപാത്രമാകുന്നുണ്ട്. ചിത്രത്തിന്റെ മനോഹാരിത കഥയിലും തിരക്കഥയിലും മാത്രം ഒതുങ്ങി നിൽക്കുന്നില്ല. 'സംഗീതം','പശ്ചാത്തല സംഗീതം',എന്നിവയെല്ലാം എടുത്തു പറയേണ്ടതാണ്. തൃശൂർ ഭാഷയാണ് തൂവാനത്തുമ്പികളിൽ മറ്റൊരാകർഷണം.
"നമമുക്കോരോ നാരങ്ങാ വെള്ളം കാച്ഛ്യാലോ " എന്ന ഡയലോഗ് എല്ലാം കാലമെത്ര കഴിഞ്ഞിട്ടും സിനിമ പ്രേമികൾക്കിടയിൽ തരംഗം സൃഷ്ടിക്കുന്നുണ്ട്.
No comments:
Post a Comment