Thursday, 2 February 2017

ഇതിന്റെ പേരോ സർഗാത്മക സമരം...!!






ഇതിന്റെ പേരോ സർഗാത്മക സമരം...!!

കേരളത്തിലെ കലാലയങ്ങളിൽ പ്രതിഷേധങ്ങളുടെ പ്രതിഫലനമായി SFI എന്ന വിദ്യാർത്ഥി സംഘടന നടത്തുന്ന ഓരോ സമരവും വിദ്യാർത്ഥി സമൂഹത്തിനാകെ അപമാനകരമായി മാറുകയാണ് . ഈയിടെ എറണാകുളം മഹാരാജാസ് എന്ന രാജകീയ കലാലയത്തിൽ ,മഹാന്മാർ ഇരുന്നു കൈമാറപ്പെട്ട പവിത്രമായൊരു കസേര തെരുവിൽ അഗ്നിക്കിരയാക്കപ്പെടുകയുണ്ടായി.ആ കസേരയിൽ ഇരിക്കുന്ന വ്യക്തി പറഞ്ഞു എന്ന് പറയപ്പെടുന്ന കാര്യം എതിർക്കപ്പെടേണ്ടതും പ്രതിഷേധിക്കേണ്ടതും തന്നെയാണ്.
പക്ഷെ പ്രതിഷേധങ്ങളുടെ സഭ്യത ഒരിക്കലും നഷ്ടപ്പെട്ടുകൂടാ .ഇടതുപക്ഷ അധ്യാപക സംഘടനയിൽ ഉൾപ്പെട്ട അദ്ധ്യാപകർ കൂടുതലുള്ള കലാലയത്തിൽ SFI യുടെ പ്രവർത്തനത്തെ പിന്തുണചു 8 അദ്ധ്യാപകർ രംഗത്തെത്തിയതും SFIയുടെ ഈ സംസ്കാര ശൂന്യമായ പ്രവർത്തിയെ എതിർത് കലാലയത്തിലെ മറ്റു മുഴുവൻ അദ്ധ്യാപകരും സമരം നടത്തിയതും എടുത്ത് പറയേണ്ടതാണ്.  പാലക്കാട് വിക്ടോറിയ കോളേജിൽ പ്രിൻസിപ്പൽന്റെ പ്രതീകാത്മകചിതയൊരുക്കിയതും ഇതേ സംഘടന തന്നെയായിരുന്നു.  ഇത്തരത്തിലുള്ള പ്രതിഷേധങ്ങൾക്കു ഏതുതരത്തിലുള്ള ജനാധിപത്യബോധമാണ് ഈ സംഘടനയെ നയിക്കുന്നത് എന്ന് മനസിലാകുന്നില്ല.  സ്വാതന്ദ്ര്യം ഹനിക്കുമ്പോൾ അനീതിക്കെതിരെ നീതിക്കായി സമരങ്ങൾ അനിവാര്യമാണ്. പക്ഷെ സാക്ഷരതാ ഇല്ലാത്തവരെക്കാൾ തരം   താഴ്ന്ന പ്രവർത്തനങ്ങൾ ഒരിക്കലും അക്ഷരം പഠിക്കുന്നവർ നടത്തരുത്...!!!

No comments:

Post a Comment