Friday, 10 February 2017

സ്വാതന്ത്ര്യം സോഷ്യലിസം ജനാധിപത്യം "സദാചാരം"....!!!!



തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ഒരാൺകുട്ടിയും  രണ്ട് പെൺകുട്ടികളും ഉൾപ്പെട്ട സംഘത്തെ സംഘടനശേഷിയുള്ള SFI ക്കാർ സദാചാരഗുണ്ടകളായിതല്ലിയൊതുക്കിയ വാർത്ത കേൾക്കാനിടയായി .ഇതൊട്ടും അതിശയോക്തി ആയിരുന്നില്ല
.എന്നിരുന്നാലും ആവിഷ്കാരസ്വാതന്ത്ര്യത്തെയും ഫാസിസത്തെയും കുറിച്ച് വാതോരാതെ സംസാരിക്കുന്നവർ ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നത് തികച്ചും അപഹാസ്യമാണെന്നുതന്നെ പറയേണ്ടിവരും
.കൂടാതെ  "സ്വാതന്ത്ര്യം സോഷ്യലിസം ജനാധിപത്യം "എന്ന മുദ്രാവാക്യമുള്ളവരാണിവർ. യൂണിവേഴ്സിറ്റി കോളേജിൽ ഈ മുദ്രാവാക്യമൊക്കെ എന്നേ ചവിട്ടിമെതിക്കപെട്ടതാണ്. ഒരാണും പെണ്ണും ഒരുമിച്ചിരിക്കരുതെന്നു മുമ്പൊരു മന്ത്രി പറഞ്ഞപ്പോൾ അന്ന് ഇൻക്വിലാബ് മുഴക്കിയവരും ഇക്കൂട്ടർ തന്നെയാണ്.എസ് .എഫ് .ഐ പോലുള്ള പ്രസ്ഥാനങ്ങൾ കേരളത്തിലെ ക്യാമ്പസുകളിൽ നിലനിൽക്കുന്നതും ഇത്തരം പ്രവൃത്തികളിലൂടെയാണ്.വ്യത്യസ്തമായ സമരങ്ങളിലൂടെ മറ്റു വിദ്യാർത്ഥി സംഘടനകൾ ക്യാമ്പസുകളിൽ ശരിയുടെ പക്ഷത്തു നിലകൊള്ളുവാൻ ശ്രമിക്കുന്ന ഈ കാലഘട്ടത്തിൽ   SFI പോലുള്ള പ്രസ്ഥാനങ്ങൾ തങ്ങളുടെ നിലപാടുകളിലും പ്രവൃത്തികളിലും തിരുത്തൽ വരുത്തേണ്ടത് അനിവാര്യമാണ് . ഭരണവും പോലീസും തങ്ങളോടൊപ്പം ഉള്ളപ്പോൾ ഇവർ ഇനിയും ഇത്തരം അക്രമങ്ങളിലേർപ്പെടുമെന്നതാണ് മറ്റൊരു വസ്തുത .!

No comments:

Post a Comment