Saturday, 2 September 2017

യാത്ര പോകാം ചിതറാലിലേക്ക് .....!


മൊബൈലിൽ പകർത്തിയ ചിത്രം
തിരുവനന്തപുരം നാഗർകോവിൽ റൂട്ടിൽ മാർത്താണ്ഡത്തുനിന്നു ഏഴ് കിലോമീറ്റർ ദൂരമാണ് ചിതറാലിലേക്ക് .ബസിൽ വരുന്നവർ മാർത്താണ്ഡത്തിറങ്ങി തിക്കുറിശ്ശി വഴിയുള്ള ഭഗവതിഅമ്മൻ പൊറ്റയ്ക്കുപോകുന്ന ബസിൽ  കയറിയാൽ ചിതറാലിൽ എത്തിച്ചേരാം .ചിതറാലിലെ
ജൈന ക്ഷേത്രം നാട്ടുകാർക്കിടയിൽ മലൈകോവിൽ എന്നാണ് അറിയപ്പെടുന്നത് .ബസിറങ്ങിയാൽ ഒരു കിലോമീറ്ററോളം ദൂരം നടന്നുവേണം  മലമുകളിൽ എത്താൻ .ആദ്യ യാത്രയായിരുന്നു ചിതറാലിലേക് .ആർക്കിയോളജി  സർവ്വേ ഓഫ് ഇന്ത്യയുടെ പരിരക്ഷണയിലാണ് ഇപ്പോൾ ഈ പ്രദേശം .
                                                         
മൊബൈലിൽ പകർത്തിയ ചിത്രം 
മലമുകളിലേക്കുള്ള പാത നവീകരിച്ചു ഇരുപുറങ്ങളിലും തണൽ മരങ്ങൾ വച്ചുപിടിപ്പിച്ചിട്ടുണ്ട് .തിരുചരണത്തുമല എന്നുകൂടി പേരുണ്ട്  ചിതറാലിന് .ചിതറാൽ ,കോട്ടാർ തുടങ്ങിയ പ്രദേശങ്ങൾ ജൈനരുടെ ആവാസകേന്ദ്രങ്ങളായിരുന്നു.ചിതറാൽ മലയുടെ മുകളിൽ ജൈന ക്ഷേത്രത്തിലേക്കുള്ള പ്രവേശന കവാടം . ഒന്ന് രണ്ട് പടവുകൾ കയറി ,രണ്ട് പാറകൾക്കിടയിലൂടെയുള്ള ഇടുങ്ങിയ ചാരപാതയിലൂടെ നടക്കുമ്പോൾ പശ്ചിമഘട്ട ഗിരിനിരകൾക്കു മുകളിലെ ആകാശത്തിന്റെ മനോഹാരിത.നടപ്പാത ചെന്നുചേരുന്നത് ഒരു ശിലാ ഭിത്തിക്കരികിൽ .ഉപദേവതകളുടെയും തീർത്ഥങ്കരന്മാരുടെയും രൂപങ്ങൾ ആലേഖനം ചെയ്തിരിക്കുന്നു .മുക്കുട ചൂടി,നീണ്ട കാതുകളുള്ള സിദ്ധന്മാരുടെ ധ്യാനാവസ്ഥയിലുള്ള ശില്പങ്ങൾ.
മൊബൈലിൽ പകർത്തിയ ചിത്രം 

ശാന്തമായ മുഖഭാവം ശില്പങ്ങൾക്കിടയിൽ വട്ടെഴുത്തിലുള്ള ആലേഖനങ്ങളുമുണ്ട് ആ തട്ടിൽ നിന്ന് ചുവട്ടിലേക് ഏതാനും പടവുകൾ ഇറങ്ങിച്ചെല്ലുന്നത് ജൈന ക്ഷേത്രത്തിലേക്ക് .  ഉള്ളിലെ ഇരുട്ടിൽ  കൊത്തിവച്ചതുപോലെ നിശ്ചലം കത്തുന്ന നെയ്ത്തിരി ക്ഷേത്രത്തിന്റെ .വടക്ക് ദിക്കിലായി പാറയിൽ  കാൽവെറ്റുശാസനം കാണാം.അനവധി ടൂറിസ്റ്റുകൾ എത്തിച്ചേരാറുള്ള ഈ സ്ഥലം ഒറ്റവാക്കിൽ പറഞ്ഞാൽ വശ്യ മനോഹരമാണ് . 

No comments:

Post a Comment