Saturday, 2 September 2017

വാഴ്ത്തപ്പെടാത്ത പിന്‍ഗാമി ! റിവ്യൂ,

പോസ്റ്റര്‍
സത്യന്‍ അന്തിക്കാട് - രഘുനാഥ് പലേരി കൂട്ടുകെട്ടിലുള്ള എല്ലാ ചിത്രങ്ങളും ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ഞാന്‍. അതില്‍ ഇന്നും കാണാന്‍ ഇഷ്ടപ്പടുന്ന ചിത്രമാണ് പിന്‍ഗാമി.രഘുനാഥ് പലേരി എന്ന തിരക്കഥാകൃത്തിന്‍റെ തൂലികയില്‍ നിന്നും പിറവിയെടുത്ത മനോഹര ചിത്രം.
മലയാളസിനിമാ തിരക്കഥാ കൃത്തുകളില്‍ ഇന്നും ഇഷ്ടപ്പെടുന്നവര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ്
         pic source: thecompleteactor.com

അതില്‍ ഏറ്റവും ഇഷ്ടപ്പെടുന്ന ഒരാളുടെ പേര് പറയാന്‍ ആവശ്യപ്പെടുകയാണെങ്കില്‍ ഞാന്‍ നിസ്സംശയം പറയാനാഗ്രഹിക്കുന്ന വ്യക്തിയാണ് രഘുനാഥ് പലേരി.ഒന്നുമുതല്‍ പൂജ്യം വരെയില്‍ തുടങ്ങി വിസ്മയം വരെയുള്ള അദ്ദേഹത്തിന്‍റെ ഫില്‍മോഗ്രഫി നോക്കിയാല്‍ നിങ്ങള്‍ക്കതു കാണാനാകും.മാസ് അല്ലാത്ത ക്ലാസ് മാത്രമുള്ളൊരു ഡയലോഗ് ശൈലി പിന്‍ഗാമിയില്‍ കാണാം.
pic source:thecompleteactor.com

മോഹന്‍ലാല്‍ എന്ന നടന്‍റെ അപാരമായ ടൈമിംഗ് പിന്‍ഗാമി എന്ന ചിത്രത്തില്‍ എടുത്തുപറയേണ്ടതാണ്." എെ ആം ഏജന്‍റ് ഫ്രം ഹെവന്‍" എന്ന് തുടങ്ങി ആ പോലീസുകാരനോട് പറയുന്ന സീനും ഇന്‍ട്രോയും പിന്നെ വിക്രമനായി വന്ന് സുകുമാരന്‍റെ കഥാപാത്രത്തിന്‍റെ നെഞ്ചിലേക്ക് തീ കോരിയിടുന്ന രംഗങ്ങളൊക്കെ ലാലേട്ടന്‍ മാസ്സാക്കികളഞ്ഞു.മോഹന്‍ലാല്‍ എന്ന നടന്‍റെ  ഡയലോഗ് ഡെലിവറിയൊക്കെ ഇത്ര പെര്‍ഫെക്ട് ആയി വന്ന വേറൊരു ചിത്രമില്ല.
pic source:thecompleteactor.com

ജോൺസൺ മാഷിന്‍റെ പാട്ടും bgm ഒക്കെ ചിത്രത്തിന്‍റെ ഹൈലൈറ്റ് ആണ്. അന്നും ഇന്നും ഇഷ്ടം ഈ പിന്‍ഗാമി.

No comments:

Post a Comment