Saturday, 2 September 2017

വശ്യ മനോഹരം ഈ പൊന്മുടി !

                                                     മൊബൈലിൽ പകർത്തിയത്

സമുദ്ര നിരപ്പിൽ നിന്നും 1100 മീറ്റർ ഉയരത്തിലുള്ള പ്രദേശമാണ് പൊന്മുടി .ശാന്തമായ  കാലാവസ്ഥയും പച്ചപ്പ്‌ വാരിവിതറിയ കാഴ്ചകളും പശ്ചിമഘട്ട മലനിരകളിലെ പ്രമുഖ ഹിൽ സ്റ്റേഷൻ ആയ പൊന്മുടിയിലിലേക്ക് വേനൽക്കാല സഞ്ചാരികളെ ആകർഷിക്കുന്നു. മഞ്ഞു തലപ്പാവാക്കിയ മലനിരകളും
കോടമഞ്ഞിൽ മറഞ്ഞിരിക്കുന്ന വൃക്ഷത്തലപ്പുകളും പച്ചപ്പട്ട് പുതച്ചുകിടക്കുന്ന താഴ്വാരങ്ങളും പട്ടിൽ തുന്നിച്ചേർത്ത  കല്ലുകൾ പോലെ താഴ്വാരങ്ങളിൽ പൂത്തുനിൽക്കുന്ന പൂക്കളും ഒക്കെയാണ്   സന്ദർശകർക്കായി മിഴിതുറക്കുന്നത് .
                                                     
Picture Shot on GoPro

പൊന്മുടിയിലെ മറ്റൊരു പ്രധാന കാഴ്ചയാണ് അവിടുത്തെ സുവർണ്ണ താഴ്വര .നിരവധി ഔഷധസസ്യങ്ങൾക്കൊപ്പം വൈവിധ്യമാർന്ന ജന്തുജീവചാലങ്ങളുടെയും കലവറയാണ് പൊന്മുടി .കല്ലാറിൽ സ്ഥിതി ചെയ്യുന്ന മീൻമുട്ടി വെള്ളച്ചാട്ടമാണ് മറ്റൊരു ആകർഷണം .മഴ  തുടങ്ങിയാൽ ഉറവപൊട്ടിയെന്നവണ്ണം അവിടവിടെ കാണുന്ന ചെറുവെള്ളച്ചാട്ടങ്ങളും കൈതോടുകളും പൊന്മുടി കാഴ്ചകളെ ആകർഷകമാക്കുന്നു

No comments:

Post a Comment