Saturday, 2 September 2017

മനോഹര ഹരിത കാനനം....തെന്മല !

                                                                   
                                                 മൊബൈലിൽ പകർത്തിയ ചിത്രം

പ്രകൃതിയും കാലവും സമന്വയിച്ച മനോഹര ഹരിത കാനനം ആണ് തെന്മല.പശ്ചിമഘട്ടത്തിന്റെ തെക്കേഅറ്റത്തായിട്ടുള്ള ചെന്തുരുണി വന്യ ജീവിസങ്കേതം .സമുദ്രനിരപ്പിൽനിന്ന്‌ 500 മീറ്റർ ഉയരം ഈ കാടുകൾക്കുണ്ട് .തെന്മല ഇക്കോ ടൂറിസം പ്രൊമോഷൻ സൊസൈറ്റി ആണ് ടൂറിസ്റ്റുകൾക്ക് വേണ്ടിയുള്ള സൗകര്യങ്ങൾ ഒരുക്കി കൊടുക്കുന്നത് .
ഇന്ത്യയിലെ പഴമയുള്ള നദിതടസംസ്കാരം രൂപപ്പെട്ടത് ഇവിടെനിന്നുമാണെന്നാണ് തെന്മലയിൽ നിന്നും മനസിലാക്കാൻ കഴിഞ്ഞത് .പ്രകൃതിയുടെ മനോഹാരിത ആവോളം നുകരാൻ തെന്മലയോളം പറ്റിയ വേറെ സ്ഥലമില്ല .മരങ്ങളുടെ നെറുകയിൽ കൂടി ഒരു യാത്ര കാടിന്റെ ആകാശ കാഴ്ച കാണാൻ കനോപ്പി വാക്കിങ് .യാത്രികർക് സാഹസ പ്രകടനങ്ങൾ നടത്താനുള്ള അവസരം ഇവിടെയുണ്ട് .
                                                                        
                                                  മൊബൈലിൽ പകർത്തിയ ചിത്രം

കേരളത്തിലെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് തെന്മല .കൊല്ലം ജില്ലയിലെ ഗ്രാമപ്രദേശമാണിത് .ഇന്ത്യയിലെ ആദ്യ ഇക്കോ ടൂറിസം പദ്ധതി. പദ്ധതിയുടെ ഭാഗമായ ഇക്കോ ടൂറിസം ഇക്കോ ഫ്രണ്ട്‌ലി ജനറൽ ടൂറിസം ,പിൽഗ്രിമേജ് ടൂറിസം ,എന്നീ മൂന്ന് വിഭാഗങ്ങളിലായാണ് സന്ദർശനം സജ്ജീകരിച്ചിരിക്കുന്നത് .മൂന്ന് ദിവസം വരെ നീളുന്ന ട്രെക്കിങ്ങ് ഇവിടെ നിന്നും സംഘടിപ്പിക്കുന്നു.കൂടാതെ തെന്മല പരപ്പർ ഡാം , ഒറ്റയ്ക്കൽ ലുക്ക് ഔട്ട് ,ശില്പോദ്യാനം ,തൂക്കുപാലം ,മാൻപാർക്  തുടങ്ങിയവയെല്ലാം ഇവിടുണ്ട് .കുളത്തുപ്പുഴ റിസേർവ് വന മേഖലയിലെ ചെന്തുരുണി വന്യജീവി സംരക്ഷണ കേന്ദ്രത്തിന്റെ ആസ്ഥാനം തെന്മലയാണ്.


No comments:

Post a Comment