Tuesday, 19 December 2017

മധുരമേറെയില്ലാത്ത ബിജെപി വിജയം

രാജ്യം ഏറെ ആകാംഷയോടെ നോക്കിയ ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുമ്പോള്‍ സാങ്കേതിക വിജയം ബിജെപിക്കൊപ്പം തന്നെയാണ്. എന്നാല്‍ രണ്ടിടങ്ങളിലേയും വിജയത്തില്‍ ബിജെപിക്ക് അത്രകണ്ട് അഹങ്കരിക്കാന്‍ കഴിയില്ല. ഗുജറാത്തില്‍ പ്രതീക്ഷിച്ചത്ര നേട്ടമുണ്ടാക്കാനായിട്ടില്ല എന്നതുതന്നെയാണ് കാരണം.

Monday, 11 September 2017

തോണിക്കാര്‍ ! Photo feature.

shot on : Asus Zenfone Go Mobile
Location: Veli,Trivandrum
                           

                               



Wednesday, 6 September 2017

30 Days Of Malayalam Letters !


കേരളാ ഡിസൈനേർസ് കൊളാബ്രേട്ടിവ് എന്ന കേഡികൊയും മലയാളിഗ്രഫിയും സംയുക്തമായിരൂപംകൊടുത്ത ' 30 ദിവസങ്ങളിൽ അക്ഷര ചിത്രങ്ങൾ' എന്ന സോഷ്യൽ മീഡിയ ക്യാമ്പയിനിൽ പങ്കുചേർന്നപ്പോൾ .

ന്ന 

Saturday, 2 September 2017

വാഴ്ത്തപ്പെടാത്ത പിന്‍ഗാമി ! റിവ്യൂ,

പോസ്റ്റര്‍
സത്യന്‍ അന്തിക്കാട് - രഘുനാഥ് പലേരി കൂട്ടുകെട്ടിലുള്ള എല്ലാ ചിത്രങ്ങളും ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ഞാന്‍. അതില്‍ ഇന്നും കാണാന്‍ ഇഷ്ടപ്പടുന്ന ചിത്രമാണ് പിന്‍ഗാമി.രഘുനാഥ് പലേരി എന്ന തിരക്കഥാകൃത്തിന്‍റെ തൂലികയില്‍ നിന്നും പിറവിയെടുത്ത മനോഹര ചിത്രം.

ചുറ്റിലും കണ്ടുമുട്ടുന്നവര്‍ ! a portrait.

               

                                          

ഭരത് ഗോപി - Pen on Sketchbook.


Jawaharlal Nehru - My Pencil Sketch.


മനോഹര ഹരിത കാനനം....തെന്മല !

                                                                   
                                                 മൊബൈലിൽ പകർത്തിയ ചിത്രം

പ്രകൃതിയും കാലവും സമന്വയിച്ച മനോഹര ഹരിത കാനനം ആണ് തെന്മല.പശ്ചിമഘട്ടത്തിന്റെ തെക്കേഅറ്റത്തായിട്ടുള്ള ചെന്തുരുണി വന്യ ജീവിസങ്കേതം .സമുദ്രനിരപ്പിൽനിന്ന്‌ 500 മീറ്റർ ഉയരം ഈ കാടുകൾക്കുണ്ട് .തെന്മല ഇക്കോ ടൂറിസം പ്രൊമോഷൻ സൊസൈറ്റി ആണ് ടൂറിസ്റ്റുകൾക്ക് വേണ്ടിയുള്ള സൗകര്യങ്ങൾ ഒരുക്കി കൊടുക്കുന്നത് .

വശ്യ മനോഹരം ഈ പൊന്മുടി !

                                                     മൊബൈലിൽ പകർത്തിയത്

സമുദ്ര നിരപ്പിൽ നിന്നും 1100 മീറ്റർ ഉയരത്തിലുള്ള പ്രദേശമാണ് പൊന്മുടി .ശാന്തമായ  കാലാവസ്ഥയും പച്ചപ്പ്‌ വാരിവിതറിയ കാഴ്ചകളും പശ്ചിമഘട്ട മലനിരകളിലെ പ്രമുഖ ഹിൽ സ്റ്റേഷൻ ആയ പൊന്മുടിയിലിലേക്ക് വേനൽക്കാല സഞ്ചാരികളെ ആകർഷിക്കുന്നു. മഞ്ഞു തലപ്പാവാക്കിയ മലനിരകളും

യാത്ര പോകാം ചിതറാലിലേക്ക് .....!


മൊബൈലിൽ പകർത്തിയ ചിത്രം
തിരുവനന്തപുരം നാഗർകോവിൽ റൂട്ടിൽ മാർത്താണ്ഡത്തുനിന്നു ഏഴ് കിലോമീറ്റർ ദൂരമാണ് ചിതറാലിലേക്ക് .ബസിൽ വരുന്നവർ മാർത്താണ്ഡത്തിറങ്ങി തിക്കുറിശ്ശി വഴിയുള്ള ഭഗവതിഅമ്മൻ പൊറ്റയ്ക്കുപോകുന്ന ബസിൽ  കയറിയാൽ ചിതറാലിൽ എത്തിച്ചേരാം .ചിതറാലിലെ

Friday, 1 September 2017

ലീഡർ കെ. കരുണാകരൻ


ലീഡർ ഞാൻ വരച്ച ചിത്രം 



ഒരു യുഗമായിരുന്നു ലീഡർ കെ കരുണാകരൻ . ആധുനിക കേരളത്തിന്റെ സ്രഷ്ടാക്കളിൽ പ്രമുഖൻ .നെഹ്‌റു കുടുംബത്തിലെ മൂന്നു തലമുറകൾക്കൊപ്പം പ്രവർത്തിച്ചു    ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ദേശിയ നേതൃ നിരയിലേക്ക് തല ഉയർത്തിനിന്ന വ്യക്തിത്വം .കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിന് പുതിയ ദിശാബോധം നൽകിയ ഐക്യ ജനാധിപത്യ  മുന്നണിയുടെ സ്ഥാപക നേതാക്കളിൽ
പ്രമുഖൻ.

Indira Gandhi - Pen on Paper.


T.N.Gopa Kumar, Media Person (My Pencil Sketch)


Thursday, 31 August 2017

ബേപ്പൂര്‍ സുല്‍ത്താന്‍- വൈക്കം മുഹമ്മദ് ബഷീര്‍ !


വൈക്കം മുഹമ്മദ് ബഷീര്‍- ഞാന്‍ വരച്ച ചിത്രം



വെെക്കം മുഹമ്മദ് ബഷീര്‍ മലയാളവും മലയാളികളും ഉള്ളടത്തോളം കാലം വിസ്മരിക്കപ്പടാത്ത വ്യക്തിത്വം.രചനകള്‍ ഏറെ പ്രിയപ്പെട്ടത്.

എം.ടി വാസുദേവന്‍ നായര്‍- പ്രൊഫൈല്‍

എം.ടി. ഞാന്‍ വരച്ച ചിത്രം  

വാക്കുകളെ കാലത്തിനപ്പുറം പ്രതിഷ്ഠിച്ച എഴുത്തുകാരനാണ് എം.ടി. വാസുദേവന്‍ നായര്‍. കര്‍മ്മ മേഖലകളിലെല്ലാം സജീവസംഭാവനകള്‍. തലമുറകളുടെ സ്‌നേഹവാത്സല്യങ്ങളും സ്‌നേഹാദരങ്ങളും ഒരേ അളവില്‍ പിടിച്ചു വാങ്ങിയ അതുല്യ പ്രതിഭ.

Monday, 21 August 2017

തൊണ്ടിമുതലും ദൃക്‌സാക്ഷിയും - റിവ്യൂ

ആദ്യ ചിത്രം മനോഹരമാക്കിയ പല സംവിധായകരുടെയും അടുത്ത ചിത്രത്തിന് അതെ പ്രതീക്ഷയുമായി പോയാൽ പ്രതീക്ഷകളൊക്കെ തെറ്റുന്നതാണ് പതിവ് . എന്നിട്ടും തൊണ്ടിമുതലും ദൃക്‌സാക്ഷിയും കാണാനായിപ്പോയത് ദിലീഷ് പോത്തൻ എന്ന സംവിധായകനിലുള്ള വിശ്വാസം ഒന്നുകൊണ്ടുമാത്രമാണ് .എന്തായാലും ആ പ്രതീക്ഷ തെറ്റിയില്ല . രണ്ടാം ചിത്രവും ഗംഭീരം . ഇനി സിനിമയുടെ കഥയിലേക്കു കടക്കാം .

Wednesday, 17 May 2017

സിനിമ പ്രേമികളുടെ സ്ക്രീൻപ്ലേ സ്പേസ്..!


സ്ക്രീൻപ്ലേ സ്പേസ് കഫെ പേര് കേൾക്കുമ്പോൾ തന്നെ വ്യത്യസ്തത തോന്നുന്നില്ലേ ? നിങ്ങൾ  കരുതുന്നതുപോലെ ഇതൊരു ഭക്ഷണ ശാലയല്ല . ഒരു ആര്ട്ട് കഫേ ആണ് ‘സ്ക്രീൻപ്ലേ സ്പേസ്’.

Sunday, 12 February 2017

ഒ.എൻ .വി .കുറുപ്പ്....ഒരു ഓർമ്മ. (My Painting)


വാട്ടർ കളർ , A3


മനസ്സിൽ മരിക്കുവോളം നിൽക്കുന്ന തൂവാനത്തുമ്പികൾ !

പോസ്റ്റർ 

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച സംവിധായകൻ ,പദ്മരാജൻ .മലയാളികളുടെ സ്വന്തം "പപ്പേട്ടൻ"..! പപ്പേട്ടന്റെ കലാസൃഷ്ടിയിൽ പിറന്ന ഒരത്ഭുതമാണ് 'തൂവാനത്തുമ്പികൾ'. തന്റെ തന്നെ 'ഉദകപ്പോള' എന്ന നോവലിനെ ആസ്പദമാക്കിയുള്ള സിനിമ.എന്നെ ഏറ്റവും കൂടുതൽ ആകർഷിക്കുകയും വിസ്മയിപ്പിക്കുകയും ചെയ്ത ചിത്രം.

Friday, 10 February 2017

സ്വാതന്ത്ര്യം സോഷ്യലിസം ജനാധിപത്യം "സദാചാരം"....!!!!



തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ഒരാൺകുട്ടിയും  രണ്ട് പെൺകുട്ടികളും ഉൾപ്പെട്ട സംഘത്തെ സംഘടനശേഷിയുള്ള SFI ക്കാർ സദാചാരഗുണ്ടകളായിതല്ലിയൊതുക്കിയ വാർത്ത കേൾക്കാനിടയായി .ഇതൊട്ടും അതിശയോക്തി ആയിരുന്നില്ല
.എന്നിരുന്നാലും ആവിഷ്കാരസ്വാതന്ത്ര്യത്തെയും ഫാസിസത്തെയും കുറിച്ച് വാതോരാതെ സംസാരിക്കുന്നവർ ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നത് തികച്ചും അപഹാസ്യമാണെന്നുതന്നെ പറയേണ്ടിവരും

Thursday, 2 February 2017

ദി അറൈവൽ ഓഫ് കോൺറാഡോ സിയറ (2012) - മൂവി റിവ്യൂ

പോസ്റ്റർ 

ചലച്ചിത്രമേളയിൽ നിന്നും ആദ്യം കണ്ട ചിത്രമാണ് "ദി അറൈവൽ ഓഫ് കോൺറാഡോ സിയറ" . ഒരു മെക്സിക്കൻ ചലച്ചിത്രം . ആയിരത്തി തൊള്ളായിരത്തി നാല്പതുകളുടെ പശ്ചാത്തലത്തിൽ മെക്സിക്കോയിലെ ഒരമ്മയുടെയും  മകളുടെയും ജീവിതമാണ് ചിത്രം പറയുന്നത്. നിൻഫയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. നിൻഫയുടെ സഹോദരിമാർ നാലുപേരുണ്ട്. .എല്ലാവർക്കുമുണ്ട് ഓരോ കഥകൾ .പ്രിയപ്പെട്ടവൻ വിവാഹാഘോഷത്തിനിടെ മുങ്ങിമരിച്ചതുമുതൽ വിധവയുടെ ജീവിതം സ്വയം വരിച്ച മൂത്ത സഹോദരി.

ഇതിന്റെ പേരോ സർഗാത്മക സമരം...!!






ഇതിന്റെ പേരോ സർഗാത്മക സമരം...!!

കേരളത്തിലെ കലാലയങ്ങളിൽ പ്രതിഷേധങ്ങളുടെ പ്രതിഫലനമായി SFI എന്ന വിദ്യാർത്ഥി സംഘടന നടത്തുന്ന ഓരോ സമരവും വിദ്യാർത്ഥി സമൂഹത്തിനാകെ അപമാനകരമായി മാറുകയാണ് . ഈയിടെ എറണാകുളം മഹാരാജാസ് എന്ന രാജകീയ കലാലയത്തിൽ ,മഹാന്മാർ ഇരുന്നു കൈമാറപ്പെട്ട പവിത്രമായൊരു കസേര തെരുവിൽ അഗ്നിക്കിരയാക്കപ്പെടുകയുണ്ടായി.ആ കസേരയിൽ ഇരിക്കുന്ന വ്യക്തി പറഞ്ഞു എന്ന് പറയപ്പെടുന്ന കാര്യം എതിർക്കപ്പെടേണ്ടതും പ്രതിഷേധിക്കേണ്ടതും തന്നെയാണ്.

Saturday, 28 January 2017

Sunday, 22 January 2017

കമ്മട്ടിപ്പാടം(2016) -മൂവി റിവ്യൂ

പോസ്റ്റർ 

 ഇത് കണ്ടിരിക്കേണ്ട കമ്മട്ടിപ്പാടം..!

അന്നയും റസൂലും, ഞാൻ സ്റ്റീവ് ലോപ്പസ് എന്നീ ചിത്രങ്ങളിലേതിലെന്നപോലെ കേവലം വിനോദത്തേക്കാൾ സാമൂഹിക വ്യഥകളും രാഷ്ട്രീയ ആകുലതകളുമാണ് തനിക്കു പ്രാമുഖ്യം എന്ന് വ്യക്തമാക്കുകയാണ് തന്റെ മൂന്നാമത്തെ ചിത്രമായ കമ്മട്ടിപ്പാടത്തിലൂടെ രാജീവ് രവി.

മഹേഷിന്റെ പ്രതികാരം(2016) - മൂവി റിവ്യൂ



പോസ്റ്റർ 


  കമോൺഡ്രാ മഹേഷേ ....!!

ഇടക്കാലത്തു കണ്ടതിൽ വച്ച് ഏറ്റവും നന്നായി ആസ്വദിച്ച മലയാള ചിത്രമാണ് മഹേഷിന്റെ പ്രതികാരം .ദൃശ്യഭാഷയുടെ മനോഹാരിതയും ലളിതമായ രചനയും കൊണ്ട് രസാനുഭവമാക്കുന്ന മികച്ച ചിത്രം .